ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കാനിരിക്കുന്ന സമരത്തില്‍ അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് അഭിജിത്ത് ദീപ്കെ. തീവ്രവാദികളെയും മാവോയിസ്റ്റുകളേയും നേരിടുന്നത് പോലെയാണ് സമരക്കാരെ മോദി നേരിടുന്നതെന്നും, രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി എന്തിനാണ് ഇങ്ങനെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷേധപരിപാടിയിലേക്ക് എല്ലാവരേയും ക്ഷണിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘തീവ്രവാദികളെയും മാവോയിസ്റ്റുകളേയും നേരിടുന്നത് പോലെയാണ് നരേന്ദ്രമോദി സമരക്കാരെ നേരിടുന്നത്. എന്തിനാണ് സ്വന്തം രാജ്യത്തെ ജനങ്ങളെ ഒരു പ്രധാനമന്ത്രി ഇത്രയേറെ ഭയപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല. സ്വന്തം രാജ്യത്തെ ജനങ്ങളോട് മോദിയും അമിത്ഷായും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് എന്തിനാണ്? മനസ്സിലാകുന്നില്ല. ജനങ്ങളാരും തന്നെ ഇനി തനിക്ക് വോട്ട് ചെയ്യില്ലെന്ന് അദ്ദേഹത്തിനറിയാം.’ ദീപ്കെ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.