ഡൽഹിയെ വിറപ്പിച്ച് ജന്തര്‍ മന്തര്‍ 2.0

Global Indian Writer · October 10, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്തര്‍ ജന്തര്‍ മന്തര്‍ 2.0 പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സകല അടവും പയറ്റി ഡല്‍ഹി പൊലീസ്. സിജെപി നേതാക്കളെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തും കസ്റ്റഡിയിലെടുത്തും മാറ്റി. പൊലീസ് ഒരുക്കിയ അനവധിയായ തടസങ്ങള്‍ മറികടന്ന് ജന്തര്‍ മന്തര്‍ ലക്ഷ്യമിട്ട് ആയിരങ്ങളാണ് ഡല്‍ഹിയിലെത്തിയത്.

ഡല്‍ഹിയിലെത്തിയ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക ഉള്‍പ്പെടെയുള്ള സിജെപി നേതാക്കളെ വിമാനത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. സമരത്തില്‍ പങ്കെടുക്കാനിരുന്ന യൂട്യൂബര്‍ ധ്രുവ് റാഠിയെയും ഗുഡ്ഗാവിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ വിവിധയിടങ്ങളിലായി പ്രതിഷേധിച്ച ഇടത് പാര്‍ട്ടി നേതാക്കളെയും അഭിഭാഷകരെയും അറസ്റ്റ് ചെയ്ത് നീക്കി. തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയെയും കസ്റ്റഡിയിലെടുത്തു. ജന്തര്‍ മന്തറിലെ സമരത്തിന് നേതൃത്വം നല്‍കാന്‍ സിജെപി നേതാവ് അജിങ്ക്യ ഷിന്‍ഡെയെ ചുമതലപ്പെടുത്തിയതായി അഭിജീത് ദീപ്‌കെ അറിയിച്ചു. പ്രതിഷേധിക്കുന്ന പ്രവര്‍ത്തകരെ അതിക്രൂരമായാണ് പൊലീസ് നേരിടുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.