ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് ‘ചലോ ദില്ലി’ മാര്‍ച്ച് നടത്തുന്നു. നേതാക്കള്‍ ബസുകളിലായി മാർച്ച് ആരംഭിക്കുന്ന ബാരഖംബ റോഡിലേക്ക് എത്തുകയാണ്. ഇൻഡ്യ സഖ്യത്തിലെ വിവിധ കക്ഷിനേതാക്കളും യുവജന-വിദ്യാർഥി സംഘടനാ നേതാക്കളും പങ്കെടുക്കുന്നുണ്ട്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലെ യോഗത്തിന് ശേഷമാണ് നേതാക്കള്‍ ചലോ ദില്ലി മാര്‍ച്ചിനെത്തുന്നത്.
സുപ്രിംകോടതിയിലേക്ക് ഇന്ന് സമാധാനപരമായി മാര്‍ച്ച് നടത്തുമെന്ന് ഇന്നലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസിനെ കണ്ട് നിവേദനം നല്കാന് ഇന്‍ഡ്യ നേതൃത്വം അനുമതി തേടിയെങ്കിലും ജസ്റ്റിസ് സൂര്യകാന്ത് അനുമതി നല്‍കിയിരുന്നില്ല. ഇന്‍ഡ്യ നേതാക്കള്‍ ഉയര്‍ത്തുന്ന പല വിഷയങ്ങളും നിലവില്‍ സുപ്രിംകോടതിക്ക് മുന്നിലുള്ളതാണെന്നും, ഈ സാഹചര്യത്തില്‍ കൂടിക്കാഴ്ച അനുചിതമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്.
Leave a Comment
Your comment will be visible after admin approval.