മെൽബൺ, ആസ്ട്രേലിയ : മെൽബണിനോട് ചേർന്ന് കിടക്കുന്ന ക്ലൈഡ് എന്ന ദേശം, അതിന്റെ മനോഹാരിത കൊണ്ട് പേരുകേട്ടതാണ്. ഇപ്പോൾ അവിടെ നടന്ന ഓണാഘോഷം ഈ കൊച്ചു നഗരത്തെ ഏറെ ശ്രദ്ധേയമാക്കിയിരിക്കുന്നു.
കഴിഞ്ഞ ദിവസം ക്ലൈഡ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തോട നുബന്ധിച്ചു നടത്തിയ ഫാഷൻ ഷോയിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ
ജ്യൂവൽ കോലത്തും (middle in the picture) ഭർത്താവ് സന്ദീപ് വർഗീസും (standing right) കേരള മങ്കയും, കേരള ശ്രീമനും (Best Clyde Couple) ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടായിരത്തോളം ആളുകൾ പങ്കെടുത്ത പ്രസ്തുത മെഗാ പ്രോഗ്രാമിൽ
ഇന്ത്യയിലെ
പ്രശസ്ത ചലച്ചിത്ര താരവും മലയാളികളുടെ പ്രീയങ്കരിയുമായ മമിതാ ബൈജു ജ്യൂവൽ കോലത്തിനെ കിരീടവും സന്ദീപിന് ഷാളും അണിയിച്ചു അഭിനന്ദനങ്ങൾ അറിയിച്ചതു വൻ കരഘോഷത്തോടെ ക്ലൈഡ് മലയാളി സമൂഹം ഏറ്റുവാങ്ങി.
ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോസ് കോലത്ത് കോഴഞ്ചേരിയുടെയും ജെബിയുടെയും മകളായ ജ്യൂവൽ കോലത്ത്, പ്രശസ്ത നൃത്ത അധ്യാപികയായിരുന്ന ആശാ വാസുദേവന്റെ ശിക്ഷണത്തിൽ ദോഹയിൽ ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ചിരുന്ന വ്യക്തിയാണ്. ഖത്തർ രാജകുടുംബാ ങ്ങമായ ഷേഖ് ഗാനിം അൽത്താനി യുടെ ഉപദേശക സമിതി അംഗമായിരുന്ന ആശാരേത്ത് രാജൻ വർഗീസിന്റെയും പുഷ്പത്തിന്റെയും മകനാണ് സന്ദീപ്.
ദോഹ, ഖത്തറിൽ സ്കൂൾ വിദ്യാഭാസത്തിനു ശേഷം ചങ്ങനാശ്ശേരി അസംഷൻ കോളേജ്, കൊച്ചി SCMS എന്നിവിടങ്ങളിൽ നിന്ന് ഉന്നത ബിരു ദങ്ങൾ നേടിയ ജ്യൂവൽ ദോഹയിൽ Qatar Airways ൽ ഉദ്യോഗസ്ഥയായിരിക്കെയാണ് ചാർട്ടേർഡ് ആക്കൗണ്ടന്റായ സന്ദീപുമായി വിവാഹം കഴിഞ്ഞു മെൽബണിൽ സ്ഥിരതാമസമാക്കിയത്.
വിഭവ സമൃദ്ധമായ ഓണസദ്യ, പൂക്കളം, തിരുവാതിര ഉൾപ്പെടെ കേരളത്തിന്റെ തനതായ പൈതൃകങ്ങളുടെ ഒരു സംഗമമായി മാറിയ പരിപാടി മലയാളി സമൂഹത്തിന്റെ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വേദിയായി മാറി. ജോലിതിരക്കിനിടയിലും കേരളത്തിന്റെ തന്നതായ കലാ പരിപാടികൾ അവതരിപ്പിച്ച ഒരോരുത്തരെയും, പ്രത്യേകിച്ച് സംഘാടകരായ Clyde Malayalee Association ഭാരവാഹികളെയും മമിതാ ബൈജു അഭിനന്ദനങ്ങൾ അറിയിച്ചു. മമിതയും സംഘവും അവതരിപ്പിച്ച അതിമനോഹരമായ നൃത്ത പരിപാടി ഏറെ ശ്രദ്ധേയമായി.
Leave a Comment
Your comment will be visible after admin approval.