ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നു

Global Indian Writer · October 13, 2026 · 1 min read · 0 Comments · 0 Shares

റിയാദ്/സന: റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നു. ഇരുവിഭാഗവും ശക്തമായ ആക്രമണമാണ് നടത്തുന്നത്. യമനിലെ ഹാര്‍ഫ് സൂഫ്യാന്‍, അല്‍ഖ്വാനാവിസ് ജില്ലകളിലും കമരാന്‍ ദ്വീപിലും കഴിഞ്ഞ മൂന്ന് മണിക്കൂറിനിടയില്‍ സൗദി വ്യോമാക്രമണം നടത്തി. കാമ്രാന്‍ ദ്വീപില്‍ രണ്ട് തവണയാണ് വ്യോമാക്രമണം നടന്നതെന്ന് ഹൂതികളുടെ ഔദ്യോഗിക മാധ്യമമായ അല്‍മാസിറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവയ്ക്ക് പുറമേ അല്‍ ഹാസ്വം ജില്ലയെ ലക്ഷ്യമിട്ടും സൗദി ആക്രമണം നടത്തിയിട്ടുണ്ട്. സൗദി ആക്രമണം ബാധിക്കപ്പെട്ടവരില്‍ അറുപത് ശതമാനത്തിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍മാസിറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂരിഭാഗം വ്യോമാക്രമണങ്ങളും തായിസ്, സദാഹ്, അല്‍ ജോഫ് പ്രവിശ്യകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ മൂന്ന് മുതല്‍ പതിമൂന്ന് പ്രവിശ്യകള്‍ കേന്ദ്രീകരിച്ച് സൗദി നടത്തിയ ആക്രമണത്തില്‍ 107പേര്‍ കൊല്ലപ്പെട്ടെന്നും 278 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഹൂതികളുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. അതിനിടയില്‍ യെമനിലെ സായുധ സേന സൗദിയിലെ ഖാമിസ് മുസായിദ് വ്യോമത്താളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തി. റിയാദില്‍ തുടര്‍ച്ചയായി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി എഎഫ്പിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നാലെ സൗദി ജബല്‍ ഹബാഷി ജില്ലയിലെ അല്‍ സാഹ്‌റ ഗേള്‍സ് സ്‌കൂളിന് നേരെ നടത്തിയ വ്യോക്രമാണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നും പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നും അല്‍മാസിറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ തുടര്‍ച്ചയായി എട്ടോളം ആക്രമണങ്ങളാണ് സൗദി നടത്തിയത്.

Share this story

Leave a Comment

Your comment will be visible after admin approval.