‘ചൗക്കിദാർ ചോർ ഹെ’ പരാമർശം :രാഹുൽ ഗാന്ധിക്കെതിരായ വിചാരണക്കോടതി നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു

Global Indian Writer · October 13, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ‘ചൗക്കിദാർ ചോർ ഹെ’ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ മാനനഷ്ടക്കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിചാരണക്കോടതി നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. മാനനഷ്ടക്കേസ് റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി നൽകിയ ഹരജിയിൽ സുപ്രിംകോടതി നോട്ടീസും അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദേശം.

‘നോട്ടീസ് അയക്കുന്നു. നാലാഴ്ചയ്ക്കകം മറുപടി നൽകണം. വിചാരണക്കോടതിയിലെ തുടർനടപടികൾ സ്റ്റേ ചെയ്യുന്നു’ എന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി രാഹുൽ ഗാന്ധിക്കുവേണ്ടി ഹാജരായി. വിഷയത്തിൽ നിയമനിലപാട് നേരത്തേ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വാദിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.