രമ്യ ഹരിദാസ് എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്‍റ് വി.വിമൽ രാജിവെച്ചു

Global Indian Writer · October 15, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്‍റ് വി.വിമൽ രാജിവെച്ചു. രമ്യ ഹരിദാസുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് രാജി. രമ്യതയുടേത് ഏകാധിപത്യ നിലപാടുകളാണെന്നും ആഴ്ചയിൽ രണ്ട് ദിവസം പോലും രമ്യ ഓഫീസിലെത്താറില്ലെന്നും വിമൽ സംഘടനാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.


എൽഎസ്ജിഡി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പിഎ ആയി എത്തിയ വിമൽ.വി ഇന്നലെയാണ് നിയമസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. പ്രിൻസിപ്പിൾ ഡയറക്ടറേറ്റിൽ സീനിയർ ക്ലർക്ക് ആയിരുന്ന വിമലിനെ സംഘടനാ തലത്തിലാണ് രമ്യ ഹരിദാസിൻറെ പിഎ ആയി നിയമിച്ചത്.എന്നാൽ നിയമനം ലഭിച്ച് മൂന്ന് മാസം പൂർത്തിയാകും മുൻപേയാണ് രമ്യയുമായുളള അഭിപ്രായ ഭിന്നതകളെ തുടർന്നുളള രാജി.

പുറമെ നിന്നുള്ള ചിലർ എം എൽ എ ഓഫീസിൻറെ പ്രവർത്തനങ്ങളെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണന്നും ഇത് ചൂണ്ടി കാണിക്കുമ്പോൾ അസഹിഷ്ണുതയോടെയാണ് രമ്യയുടെ പ്രതികരണമെന്നും വിമൽ നേതൃത്വത്തിന് നൽകിയ വിശദീകരണത്തിൽ പറയുന്നു.ചിറയിൻകീഴിലെ തമ്മിലടിയിലും തുടർന്നുവന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിലും കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.എന്നാൽ രമ്യക്കെതിരെ കർശന നടപടിയെടുക്കാത്തതാണ് വീഴ്ചകൾ തുടരാൻ കാരണമെന്നാണ് ഒരു വിഭാഗത്തിൻറെ വാദം.

Share this story

Leave a Comment

Your comment will be visible after admin approval.