‘കിഫ്ബിയിലെ 30,000 കോടി എവിടെ?’; തോമസ് ഐസക്കിന്റെ അവകാശവാദത്തിൽ ചോദ്യവുമായി വി.ഡി. സതീശൻ

Global Indian Writer · October 16, 2026 · 1 min read · 0 Comments · 0 Shares

കിഫ്ബിയുടെ കൈവശം പണമായും നിക്ഷേപമായും 30,000 കോടി രൂപയുണ്ടെന്ന മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബിയുടെ വെബ്‌സൈറ്റിലെ ഓഡിറ്റ് രേഖകളിലെ കണക്കുകളും ഐസക്കിന്റെ പ്രസ്താവനയും തമ്മിൽ പൊരുത്തമില്ലെന്ന് സതീശൻ ആരോപിച്ചു.

കിഫ്ബിയുടെ സമഗ്ര അവലോകനത്തിനായി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം. കിഫ്ബിയുടെ കൈവശമുള്ള 30,000 കോടി രൂപയിലാണ് സർക്കാരിന്റെ കണ്ണെന്നായിരുന്നു തോമസ് ഐസക്കിന്റെ വിമർശനം.

എന്നാൽ, 2026 മാർച്ച് 31ലെ ഓഡിറ്റ് രേഖകൾ പ്രകാരം കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെ ട്രഷറി കോർപ്പസ് ഫണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബിക്ക് ഏകദേശം 32,000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും സതീശൻ പറഞ്ഞു.

“തോമസ് ഐസക് പറഞ്ഞ 30,000 കോടി രൂപ എവിടെ?” എന്ന ചോദ്യത്തിന് കിഫ്ബിയുടെ മുൻ ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലും മറുപടി നൽകണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.