എയർ ഇന്ത്യ ഒക്ടോബർ 24 വരെയുള്ള സർവീസുകളാണ് റദ്ദാക്കി

Global Indian Writer · October 18, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: ഹൂതി ആക്രമണത്തെത്തുടർന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 24 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഈ മാസം 20 ന് സർവീസുകൾ പുനഃസ്ഥാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇൻഡി​ഗോ, ആകാശ എയർ എന്നീ കമ്പനികളും സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, സൗദിയിലേക്ക് ഹൂതികൾ ആക്രമണം തുടരുകയാണ്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ നഗരങ്ങളിലക്ക് ആക്രമണ ശ്രമം നടത്തി. ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ എല്ലാം പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.