കണ്ണൂര്: കേരളത്തിന്റെ ഭാവി മുന്നില് കണ്ടാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരില് കിൻഫ്രക്കായി ഭൂമി ഏറ്റെടുത്തതെന്ന് മുന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്. 40,000 കോടിയുടെ പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്നും പിണറായി വിജയന് പറഞ്ഞു. സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും അടുത്തയാണ് ഇപ്പോൾ വികസനം ഉണ്ടാകുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങള് എടുത്താല് കണ്ണൂര് വിമാനത്താവളത്തിനടുത്താണ് കൂടുതല് സ്ഥലമുള്ളത്. കേരളത്തിലെ ഭാവി മുന്നില് കണ്ടാണ് അവിടെ ഭൂമി ഏറ്റെടുത്തത്. എന്നാല് ഇപ്പോള് അതിനെ തെറ്റായി ചിത്രീകരിക്കുന്നു. സ്ഥലം ഏറ്റെടുത്തതില് അഞ്ചിരട്ടി ചെലവാക്കി എന്ന് പറയുന്നു. ഇതിനെല്ലാം കടുത്ത വാക്കുകളില് മറുപടി പറയേണ്ടതാണ്. കിഫ്ബിയുടെ മേശ വലിപ്പില് നിന്നല്ല പണമെടുത്ത് നല്കുന്നത്,’ എന്നും പിണറായി വിജയന് പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.