ആലപ്പുഴ: ജില്ലയിലെ മാക്കേകടവ്- നേരെകടവ് പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ജി. സുധാകരന് എംഎല്‍എ. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് താന്‍ പൊതുമരാമത്ത് മന്ത്രി ആയിരിക്കുമ്പോള്‍ നേരിട്ട് വൈക്കത്തും ആലപ്പുഴ ഭാഗത്തും സഞ്ചരിച്ച ശേഷമാണ് പാലത്തിനായി 80 കോടിയോളം രൂപ അനുവദിക്കുകയും വൈക്കം ഭാഗത്ത് തറക്കല്ലിടുകയും ചെയ്തത്. അന്നത്തെ പൊതുമരാമത്ത് മന്ത്രിക്ക് ഒരു ക്ഷണക്കത്ത് പോലും തരാത്തതില്‍ പരാതിയില്ലെന്നും പക്ഷേ എല്ലാം ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
ആലപ്പുഴ, കോട്ടയം ജില്ലാ നിവാസികള്‍ക്ക് യാത്രാക്ലേശം വലിയ തരത്തില്‍ പരിഹരിക്കുന്ന ഒരു ഗംഭീര പാലം നിര്‍മ്മാണ പദ്ധതിയാണ് പൂര്‍ത്തിയായത്. ഉദ്ഘാടന വേദിയില്‍ അവകാശവാദങ്ങള്‍ നടന്നതായി പത്രത്തില്‍ കണ്ടു. വേദിയില്‍ പാലം നിര്‍മ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേ ഒരാള്‍ അന്ന് എംഎല്‍എ ആയിരുന്ന ആരിഫ് ആണ്. യഥാര്‍ഥ കാര്യങ്ങള്‍ വസ്തുതാപരമായി വിശദീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവോ എന്നത് അറിയില്ല. അന്ന് അതിന് തുടക്കം കുറിച്ചില്ലായിരുന്നുവെങ്കില്‍ ഇന്നത് നടക്കില്ലായിരുന്നു. ഇതു പറയേണ്ടിയിരുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ്. അത് അവര്‍ക്ക് അറിയില്ല. എന്നാല്‍ ഷാനിമോള്‍ക്ക് അത് നന്നായി അറിയാം -ജി. സുധാകരന് പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.