സിഎംആർഎൽ-എക്‌സാലോജിക് ഇടപാടില്‍ വി‍ജിലന്‍സ് കേസെടുക്കാനുള്ള ഉത്തരവിനെതിരെ പിണറായി വിജയന്‍ നൽകിയ അപ്പീൽ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും

Global Indian Writer · October 20, 2026 · 1 min read · 0 Comments · 0 Shares

സിഎംആർഎൽ-എക്‌സാലോജിക് ഇടപാടില്‍ വി‍ജിലന്‍സ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയന്‍ നൽകിയ അപ്പീൽ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. മുഹമ്മദ് റിയാസും ടി.വീണയും നൽകിയ അപ്പീലുകളിലും അന്ന് വാദം കേൾക്കും. ഈ ഹർജികളടക്കം പരിഗണിക്കാൻ സുപ്രീം കോടതി അവധിക്കാല പ്രത്യേക ബെഞ്ച് രൂപീകരിച്ചു. 

ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.  ഇ ഡിയുടെ സമൻസിനെതിരെയും പിണറായി വാദം ഉന്നയിക്കും. അവധിക്കാല ബെഞ്ച് രൂപീകരിച്ച് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് പിണറായിയുടെ അഭിഭാഷകൻ വെള്ളിയാഴ്ച കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 

Share this story

Leave a Comment

Your comment will be visible after admin approval.