പത്തനംതിട്ട: സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി എന്ന സിപിഐഎം നേതാവ് കെ.പി ഉദയഭാനുവിന്റെ പരാതിയിൽ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്.
മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ, കെ.പി ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ ഫേസ്ബുക് പോസ്റ്റ്. പൊതുപ്രവർത്തനത്തെ അപകീർത്തിപെടുത്തി,
ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നിങ്ങനെ FIR ൽ പറയുന്നു. കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീനാദേവി കുഞ്ഞമ്മ.
Leave a Comment
Your comment will be visible after admin approval.