മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയ വിധിയെ ചോദ്യം ചെയ്തുള്ള പിണറായി വിജയന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Global Indian Writer · October 23, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധിയെ ചോദ്യം ചെയ്തുള്ള പിണറായി വിജയന്റെ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് പിണറായി വിജയൻ ഉൾപ്പെടെ നാലുപേരുടെ ഹരജികൾ അഭിഭാഷകർ മെൻഷൻ ചെയ്യുന്നത്.

വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതി പത്ത് ദിവസത്തേക്ക് സ്റ്റേ അനുവദിച്ച പശ്ചാത്തലത്തിൽ തങ്ങളുടെ വാദങ്ങൾ വേഗത്തിൽ കേൾക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. കോടതി പരിഗണിക്കാൻ സമ്മതിച്ചാൽ ഹരജികൾ നാളെയോ തിങ്കളാഴ്ചയോ പരിഗണിക്കണമെന്ന് ആവശ്യപ്പെടും.

പിണറായി വിജയനുവേണ്ടി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകർ ഹാജരാകുമെന്നാണ് വിവരം. നേരത്തെ ജസ്റ്റിസ് നടരാജ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. അദ്ദേഹം അവധിയിലായതിനാലാണ് കേസ് ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ബെഞ്ചിന് മുന്നിലെത്തിയത്.

Share this story

Leave a Comment

Your comment will be visible after admin approval.