നെടുമ്പാശേരിയില്‍ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗത്തില്‍

Global Indian Writer · October 23, 2026 · 1 min read · 0 Comments · 0 Shares

നെടുമ്പാശേരിയില്‍ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗത്തില്‍. പ്രതി സുഹൈല്‍ അരക്കിലോമീറ്റര്‍ പിന്നിട്ടത് വെറും പതിനൊന്ന് സെക്കന്‍ഡില്‍ നിന്നും കണ്ടെത്തല്‍. മരണപ്പാച്ചില്‍ കൂട്ടുപ്രതികള്‍ ചിത്രീകരിച്ചെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകടശേഷം തെളിവെടുപ്പിനിടെ 120 കിലോ മീറ്റര്‍ വേഗതയില്‍ വണ്ടി ഓടിച്ചു എന്നായിരുന്നു സുഹൈല്‍ പൊലീസിനോട് പറഞ്ഞത്. 

നെടുമ്പാശേരിയില്‍ അപകടം നടന്ന റോഡിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നും കാറിലുണ്ടായിരുന്ന കൂട്ടുപ്രതികള്‍ ചിത്രീകരിച്ച വിഡിയോയില്‍ നിന്നുമാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. സിയാല്‍ പരിപാലിക്കുന്ന വിമാനത്താവളത്തിലേക്കുള്ള റോഡില്‍ അപകടം നടന്ന 500 മീറ്ററിനുള്ളില്‍ അ‍ഞ്ച് ക്യാമറകളുണ്ട്. ഇതില്‍ നിന്നും അപകടസമയത്ത് അരകിലോമീറ്റര്‍ പിന്നിട്ടത് 11 സെക്കന്‍ഡിലാണെന്ന് പൊലീസ് കണ്ടെത്തി. 

Share this story

Leave a Comment

Your comment will be visible after admin approval.