എസ്എംഎ ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

Global Indian Writer · October 24, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഇന്ത്യന്‍ കമ്പനിയെ ആശ്രയിച്ചതോടെ മരുന്ന് വില ആറ് ലക്ഷത്തില്‍ നിന്ന് പതിനയ്യായിരം രൂപയായി കുറഞ്ഞുവെന്നും ഗുണനിലവാരത്തില്‍ യാതൊരു ആശങ്കയുമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

എസ്എംഎ ബാധിതരായ കുട്ടികള്‍ക്കായി, സുപ്രിംകോടതി പോലും അംഗീകരിച്ച ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരനും വ്യക്തമാക്കിയിരുന്നു. വിദേശ മരുന്ന് വാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില ചാനലുകളില്‍ വാര്‍ത്ത വന്നതാണ് ആശങ്കക്ക് കാരണമെന്നും വിദേശ മരുന്ന് കമ്പനികള്‍ ചിലപ്പോള്‍ വാര്‍ത്തക്ക് പിന്നില്‍ ഉണ്ടാവുമെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇന്നലെ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ മുന്‍ ആരോഗ്യ മന്ത്രിമാരെയും മുരളീധരന്‍ വിമര്‍ശിച്ചു. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വേണ്ടാത്ത വനിതകള്‍ ഇന്നലെ ഒരുമിച്ച് വന്നിരുന്നു എന്നായിരുന്നു പ്രതികരണം.

Share this story

Leave a Comment

Your comment will be visible after admin approval.