കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഇന്ന് നിർണായകം. സിംഗിൾ ബെഞ്ച് വിധിയെ ചോദ്യം ചെയ്തുള്ള പിണറായിയുടെ ഹരജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. തങ്ങളുടെ വാദം കേൾക്കാതെയുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവും, വിജിലൻസിന്റെ എഫ്ഐആറും, ഇഡിയുടെ ഇസിഐആറും നിലനിൽക്കില്ലെന്നാണ് പിണറായിയുടെ പ്രധാന വാദം. സുപ്രിംകോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ ഡിവിഷൻ ബഞ്ച് തീരുമാനത്തിൽ ആകാംക്ഷയിലാണ്.
ജസ്റ്റിസ് നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. പിണറായി വിജയന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകർ തന്നെയാണ് ഹൈക്കോടതിയിലും ഹാജരാവുക. കേസിൽ പിണറായിയുടെ ഹരജിയില്‍ സുപ്രിംകോടതി അന്വേഷണം 10 ദിവസത്തേക്ക് സ്റ്റേ ചെയ്തതിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടിയ അഭിഭാഷകരോട് ഇനിയും സമയമുണ്ടല്ലോ എന്നാണ് കോടതി പറഞ്ഞത്.
Leave a Comment
Your comment will be visible after admin approval.