ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത 17കാരന് ജാമ്യം

Global Indian Writer · October 26, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: കൊച്ചി ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത 17കാരന് ജാമ്യം. ജുവനൈൽ ജസ്റ്റിസ്‌ ബോർഡിൽ നിന്നാണ് ജാമ്യം ലഭിച്ചത്. നടപടി മനഃപ്പൂർവമുള്ള നരഹത്യ വകുപ്പ് കൂടി ചുമത്തി കസ്റ്റഡിയിലെടുത്ത ശേഷമാണ്. അതേസമയം, വാഹനത്തിന്റെ ആർസി ഓണറായ ജഡ്ജിക്കെതിരെ കേസെടുക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.

തീരുമാനം അംഗീകരിക്കില്ലെന്ന് ജയബാലകൃഷ്ണന്റെ കുടുംബം അറിയിച്ചു. കാരണക്കാരനായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ച നടപടിയില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണൻ്റെ മക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്നലെ രാത്രി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ ജയബാലകൃഷ്ണന്റെ മകൾ കുഴഞ്ഞുവീണിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.