ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എംഎ ബേബി. ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്ക് ഉണ്ടായത് വലിയ വിജയമാണ്. ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധവികാരം ബിജെപിക്ക് അനുകൂല മായി. ഭരണ വിരുദ്ധ വികാരം ആളികത്തിക്കാന്‍ ബിജെപി ചെയ്തത് അധാര്‍മ്മിക പ്രവര്‍ത്തനങ്ങളാണ്എസ്‌ഐആറിലൂടെ ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും സുതാര്യതയും പൂര്‍ണമായി നശിച്ചുവെന്നും എംഎ ബേബി പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.