ഹരാരെ: സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. രാജ്യതലസ്ഥാനമായ ഹരാരെയില്‍ നിന്ന് 270 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള റെഡ്‌വിങ് ഖനിയിലാണ് അപകടമുണ്ടായത്. ഭൂചലനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തലുകളുണ്ടെന്ന് സിംബാബ്‌വെ ഖനി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികളെ പുറത്തെത്തിക്കാൻ രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ചതായി ഖനി ഉടമകളായ മെറ്റലോണ്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. യാതൊരു സുരക്ഷാ നടപടികളുമില്ലാതെയാണ് തൊഴിലാളികൾ ഖനികളിൽ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.