Friday, May 3, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്നു; 11 തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നുഭൂചലനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തല്‍

സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്നു; 11 തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നുഭൂചലനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തല്‍

ഹരാരെ: സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. രാജ്യതലസ്ഥാനമായ ഹരാരെയില്‍ നിന്ന് 270 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള റെഡ്‌വിങ് ഖനിയിലാണ് അപകടമുണ്ടായത്. ഭൂചലനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തലുകളുണ്ടെന്ന് സിംബാബ്‌വെ ഖനി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികളെ പുറത്തെത്തിക്കാൻ രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ചതായി ഖനി ഉടമകളായ മെറ്റലോണ്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. യാതൊരു സുരക്ഷാ നടപടികളുമില്ലാതെയാണ് തൊഴിലാളികൾ ഖനികളിൽ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments