Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരള സ്റ്റോറി വിഷയത്തിൽ ഉണ്ടായ രീതിയിലുള്ള പ്രതികരണം കക്കുകളി വിവാദത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന്...

കേരള സ്റ്റോറി വിഷയത്തിൽ ഉണ്ടായ രീതിയിലുള്ള പ്രതികരണം കക്കുകളി വിവാദത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല; പ്രധാനമന്ത്രിയോട് 7 ആവശ്യം പറഞ്ഞു: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ

കൊച്ചി: ക്രൈസ്തവർക്ക് എതിരെ നടക്കുന്ന അക്രമങ്ങളിൽ ശക്തമായ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. കക്കുകളി നാടകത്തിൽ കെസിബിസിയുടെ നിലപാടാണ് വരാപ്പുഴ അതിരൂപതക്ക്. കക്കുകളി വിവാദത്തിൽ കാര്യമായ പ്രതികരണം രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നുണ്ടായില്ല. കേരള സ്റ്റോറി വിഷയത്തിൽ ഉണ്ടായ രീതിയിലുള്ള പ്രതികരണം കക്കുകളി വിവാദത്തിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. 

കക്കുകളി പ്രദർശനം കേരളത്തിൽ നിരോധിക്കണമെന്ന് കെസിബിസി അധ്യക്ഷൻ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഇന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും ആവർത്തിച്ചു. നാടകത്തിൽ പ്രത്യേകമായി എന്ത് കലാമൂല്യമാണുള്ളത്? ക്രൈസ്തവ സന്യാസിനികൾക്കെതിരെ അവഹേളനമാണ് നാടകത്തിന്റെ ഉള്ളടക്കം. സന്യസ്ത ജീവിതത്തെ ലൈംഗികവത്കരിച്ച് അവഹേളിക്കുന്ന നീചമായ പ്രവർത്തിയാണ് നാടകത്തിലേതെന്നും അദ്ദേഹം പറഞ്ഞു. കക്കുകളി വിഷയത്തിൽ സർക്കാരിനെ ആദ്യം ബോധ്യപ്പെടുത്തട്ടെയെന്ന് പറഞ്ഞ അദ്ദേഹം അതിന് ശേഷം കേരളാ സ്റ്റോറി സിനിമയെ കുറിച്ച് പ്രതികരിക്കാമെന്ന് പറഞ്ഞു. കക്കുകളിയടക്കം കേരളത്തിൽ മതമൈത്രി ദുർബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ല. വിഭാഗീയത, വിഭിന്നത ഇവയ്ക്ക് മുൻതൂക്കം കിട്ടുന്നത് ശ്രദ്ധയോടെ കാണണം. ഇവയെ  അതിജീവിക്കാൻ കഴിയണം. അരാഷ്ട്രീയ വാദം വർഗീയത വർദ്ധിപ്പിക്കും. തികഞ്ഞ രാഷ്ട്രീയ ബോധം വളർച്ചയ്ക്ക് അവശ്യമാണ്. എല്ലാവരെയും മാനിക്കുന്ന, പരിഗണിക്കുന്ന, ദുർബലരായ സഹായിക്കുന്ന അവബോധം എല്ലാവർക്കും ലഭിക്കട്ടെ. ഇന്ത്യയുടെ ഊഷ്മളത എല്ലാവരെയും ഒരുപോലെ കാണുന്നതാണെന്നും ക്ലീമിസ് കതോലിക്ക ബാവ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com