Sunday, May 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജമ്മുകശ്മീരിലെ ആറോളം സ്ഥലങ്ങളിൽ എൻഐഎ റെയഡ്

ജമ്മുകശ്മീരിലെ ആറോളം സ്ഥലങ്ങളിൽ എൻഐഎ റെയഡ്

ശ്രീനഗർ : ജമ്മുകശ്മീരിലെ ആറോളം സ്ഥലങ്ങളിൽ എൻഐഎ റെയഡ്. ബുദ്ഗാം, ശ്രീനഗർ, അവന്തിപോര, പുൽവാമ, പൂഞ്ച് എന്നീ മേഖലകളിലും മദ്ധ്യ തെക്കൻ കശ്മീരിലെ നാല് ജില്ലകളിലുമാണ് റെയ്ഡ് നടത്തിയത്. ഭീകരസാന്നിദ്ധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

പാകിസ്താനിൽ നിന്നുള്ള കമാൻഡർമാരുടെ നിർദ്ദേശം സ്വീകരിച്ചു കൊണ്ട് വ്യാജപേരുകളിൽ ഭീകരവാദ സംഘടനകൾ പ്രവർത്തിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ഇത്തരം ഗ്രൂപ്പുകൾ ജമ്മുകശ്മീരിൽ സൈബർ ഇടങ്ങൾ ഉപയോഗിച്ച് ഭീകരവാദപ്രവർത്തനങ്ങൾ നടത്തുന്നു. കൂടാതെ ഹിന്ദു, ബുദ്ധ, സിഖ് വിഭാഗങ്ങളേയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യം വെച്ച് ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നതായും സുരക്ഷാസേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു.

ശ്രീനഗർ, ബാരാമുള്ള, പുൽവാമ, അനന്ത്നാഗ് തുടങ്ങി ജമ്മുവിലെ ആറ് ജില്ലകളിലായി പതിനാലോളം സ്ഥലങ്ങളിലും തിരച്ചിൽ നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments