Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേനൽ കനക്കുന്നു,സംസ്ഥാനത്ത് കാട്ടുതീയും പടര്‍ന്ന് പിടിക്കുന്നു,ഈസീസണിൽ മാത്രം 309ഹെക്ടര്‍ വനം കത്തിനശിച്ചു

വേനൽ കനക്കുന്നു,സംസ്ഥാനത്ത് കാട്ടുതീയും പടര്‍ന്ന് പിടിക്കുന്നു,ഈസീസണിൽ മാത്രം 309ഹെക്ടര്‍ വനം കത്തിനശിച്ചു

തിരുവനന്തപുരം:വേനൽ ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് കാട്ടുതീയും പടര്‍ന്ന് പിടിക്കുന്നു. ഈ സീസണിൽ മാത്രം 309 ഹെക്ടര്‍ വനം കത്തി നശിച്ചിട്ടുണ്ടെന്നാണ് വനം  വകുപ്പിന്‍റെ   കണക്ക്. വനമേഖലയോട് ചേര്‍ന്ന് ഫയര്‍ സേഫ്റ്റി ഓഡിറ്റ് കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നത തലയോഗം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

അലക്ഷ്യമായ ഇടപെടലുകളും അശ്രദ്ധമായ പെരുമാറ്റവുമാണ് കാട്ടു തീയിന് കാരണമെന്നാണ് വനം വകുപ്പ് വിലയിരുത്തൽ .  വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് പ്രധാനമായും തീ പടര്‍ന്ന് പിടിക്കുന്നത്.  മനപൂര്‍വ്വം തീയിട്ടതിന് വനം വകുപ്പ് ഇതിനകം 14 കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വനമേഖലയിൽ ആകെ 133 തീപ്പിടുത്തങ്ങളാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 309 ഹെക്ടര്‍ വനം കത്തി നശിച്ചിട്ടുണ്ട്. ഇടുക്കി ജില്ല ഉൾപ്പെട്ട ഹൈറേഞ്ച് മേഖലയിൽ മാത്രം 54 തീപ്പിടുത്തങ്ങളുണ്ടായി . 84 ഹെക്ടര്‍ വനം കത്തി. പാലക്കാട് ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ 62 ഹെക്ചറും തെക്കൻ മേഖലയിൽ 51 ഹെക്റിലും വനം കത്തി നശിച്ചിട്ടുണ്ട്.

ഉൾക്കാടുകളിൽ തീ പടരുമ്പോൾ  അഗ്നിശമനസേനക്ക് ഉൾപ്പെടെ ചെന്നെത്താൻ കഴിയാത്ത സാഹചര്യം പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നുണ്ട്. വനത്തിനും വന്യ ജീവികൾക്കും വൻ ഭീഷണി നിലനിൽക്കെ മുൻകരുതൽ നടപടികൾക്ക് ഊന്നൽ നൽകാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ജനവാസ കേന്ദ്രങ്ങളിൽ മാത്രമല്ല കാടിനോട് ചേര്‍ന്ന പ്രദേശങ്ങളിൽ തീപ്പിടുത്തത്തിനെതിരെ ജാഗ്രത പുലര്‍ത്താൻ പ്രചരണ പരിപാടികൾ വനം വകുപ്പും നടപ്പാക്കുന്നുണ്ട്. വിവിധ റേഞ്ചുകളിലും സംസ്ഥാന തലത്തിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട് . 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments