Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസിന് നവ നേതൃത്വം, റെനി ജോസഫ് പ്രസിഡന്റ്

വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസിന് നവ നേതൃത്വം, റെനി ജോസഫ് പ്രസിഡന്റ്

ജീമോൻ റാന്നി

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസിന് 2023-2025 ലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ചെയർപേഴ്സൺ -സിനു നായർ, പ്രസിഡന്റ് റെനി ജോസഫ് ,അഡ്വൈസറിബോർഡ് ചെയർമാൻ -സന്തോഷ് എബ്രഹാം ,ജനറൽ സെക്രട്ടറി -ഡോ.ബിനു ഷാജിമോൻ ,ട്രഷറർ -ഡോക്ടർ ആനി എബ്രഹാം ,വൈസ് പ്രസിഡന്റ് അഡ്മിൻ -ജോസഫ് കുര്യാക്കോസ് ,വൈസ് പ്രസിഡന്റ് -സൂരജ് ദിനമണി, ജോയിൻ സെക്രട്ടറി -തോമസ് ചാണ്ടി ,ജോയിൻ ട്രഷറർ -നിമ്മി ദാസ്,വൈസ്ചെയർമാൻ -സിജു ജോൺ,അമിത പ്രവീൺ,കൾച്ചറൽ ഫോറം -അഷിത ശ്രീജിത്ത് ,വുമൺസ് ഫോറം -അനിത പണിക്കർ,  സാഹിത്യഫോറം  -സോയ നായർ ,സ്പോർട്സ് -മാത്യു സാമുവൽ,യൂത്ത് ഫോറം -റിജിൽ രാജൻ  എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തു

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റെനി ജോസഫ് ഫിലഡൽഫിയയിലെ അറിയപ്പെടുന്ന ഒരു ഗായകനും മികച്ച സംഘാടകനും ആണ്.  സാമൂഹിക  സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവ്യക്തിത്വത്തിന് ഉടമയാണ് റെനി ജോസഫ്  ചെയർപേഴ്സൺ സിനു നായർ  മുൻ പ്രസിഡന്റും മികച്ച നർത്തകിയും സാമൂഹിക സാമുദായിക രംഗത്ത് തന്റേതായ ഒരു പ്രവർത്തനശൈലി കൊണ്ട് ജന മനസ്സുകളിൽഇടം നേടിയ പ്രതിഭയും ആണ്. ജനറൽ സെക്രട്ടറി ഡോ ബിനു ഷാജിമോൻ മികച്ച വാഗ്മിയും അഭിനേത്രിയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ആരോഗ്യ പരിപാലന രംഗത്ത് പ്രശസ്തി ആർജ്ജിച്ച മഹിളരത്നവുമാണ്.

ഡോ. ആനി എബ്രഹാം പ്രശസ്ത നർത്തകിയും ആരോഗ്യ പരിപാലനരംഗത്ത് മികച്ച സേവനം കാഴ്ചവച്ചപ്രതിഭാശാലിയാണ് മുൻ ചെയർമാൻ സന്തോഷ് എബ്രഹാം ജനറൽ സെക്രട്ടറി സിജു ജോൺ വൈസ് പ്രസിഡന്റ് ജസ്റ്റിൻ ജോസ് എന്നിവർ റെനി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ ടീമിന് എല്ലാവിധമായ ഭാവുകങ്ങളുംആശംസിച്ചു വിപുലവും വ്യത്യസ്തവുമായ പ്രവർത്തനങ്ങൾ ചാരിറ്റിക്ക് മുൻതൂക്കം നൽകി അടുത്ത രണ്ടുവർഷം നടത്തുവാൻ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് റെനി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു, മലയാളിസമൂഹത്തിന്റെ എല്ലാവിധ സഹായങ്ങളും അഭ്യർഥിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments