THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, January 19, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കേരള നിയമസഭ പോലെ ഇന്ത്യൻ പാർലമെന്‍റ്​ ആക്കരുത്; എം പി മാർക്ക് താക്കീത് നൽകി​ ലോക്​സഭ...

കേരള നിയമസഭ പോലെ ഇന്ത്യൻ പാർലമെന്‍റ്​ ആക്കരുത്; എം പി മാർക്ക് താക്കീത് നൽകി​ ലോക്​സഭ സ്​പീക്കർ

ന്യൂഡൽഹി: കേരള നിയമസഭ പോലെ ഇന്ത്യൻ പാർലമെന്‍റ്​ ആക്കരുതെന്ന്​ ലോക്​സഭ സ്​പീക്കർ. കേരള നിയമസഭയിലെ കൈയ്യാങ്കളിയിൽ ഇന്ന് വന്ന സുപ്രീംകോടതി വിധി ഓർമ്മിപ്പിച്ചാണ് സ്​പീക്കർ ഓം ബിർലയുടെ പരാമർശം. സംഘർഷവുമായി ബന്ധപ്പെട്ട്​ കേരള എം.പിമാരെ സ്​പീക്കർ താക്കീത്​ ചെയ്​തു. ഡീൻ കുര്യാക്കോസ്​, ഹൈബി ഈഡൻ, എ.എം.ആരിഫ്​ തുടങ്ങിയ എം.പിമാർക്കാണ്​ താക്കീത്​. അതേസമയം, പാർലമെന്‍റിലെ ബഹളത്തിൽ രേഖകള്‍ കീറിയെറിഞ്ഞ എം.പിമാർക്കെതിരെ സ്​പീക്കർ നടപടിയെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​.

ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ, ഗുർജീത് സിംഗ് ഓജ്‌ല, മാണിക്കം ടാഗോർ, ദീപക് ബൈജ്, എ എം ആരിഫ്, ഡീൻ കുര്യാക്കോസ്, ജോതിമണി എന്നിവരുൾപ്പെടെ പത്ത് പ്രതിപക്ഷ നേതാക്കൾക്കെതിരെയാകും നടപടി എടുക്കുക. ട്രഷറി ബെഞ്ചുകളിലേക്കും പ്രസ്സ് ഗ്യാലറിയിലേക്കും പ്രതിപക്ഷം കീറിയ പേപ്പറുകള്‍ വലിച്ചെറിഞ്ഞിരുന്നു.

രാജ്യസഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുക്കളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ രാജ്യസഭയും ലോക്സഭയും ഉച്ചവരെ നിര്‍ത്തിവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments