Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജനകീയ ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമനന്ത്രി

ജനകീയ ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമനന്ത്രി

തിരുവനന്തപുരം: ജനങ്ങളെയെല്ലാം ചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകുന്ന ജനകീയ ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമനന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാവരെയും കൂട്ടിച്ചേര്‍ത്തുള്ള വികസന പദ്ധതികളായിരിക്കും പ്രതീക്ഷിക്കുക. താങ്ങാന്‍ കഴിയാത്ത ഭാരം ഒരിക്കലും ഉണ്ടാകില്ലെന്നും കെ എന്‍ ബാലഗോപാല്‍. കേരളത്തിന് മുന്നോട്ട് പോകാനുള്ള ബജറ്റാണ്. ചെലവ് ചുരുക്കല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത് ഇടതുനയമല്ല. സംസ്ഥാനങ്ങള്‍ക്കുള്ള കടമെടുപ്പിന് കേന്ദ്ര നിയന്ത്രണമുണ്ട്. കേന്ദ്രത്തിന്റെ നിലപാട് സര്‍ക്കാരിന് മാത്രമല്ല, ജനങ്ങള്‍ക്കും മനസിലാകും. ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം. അച്ചടി വകുപ്പ് ഉദ്യോഗസ്ഥര്‍ ധനമന്ത്രിയുടെ വസതിയിലെത്തി ബജറ്റ് കൈമാറി. 15000 കോടിയുടെ വരുമാന വര്‍ധനവാണ് ബഡ്ജറ്റിലൂടെ പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കുക. വിവിധ ഫീസുകളിലും പിഴകളിലും വര്‍ധനവുണ്ടാകാനും സാധ്യതയുണ്ട്. ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസ് ഉയര്‍ത്തിയേക്കും. ഇത്തവണത്തെ ബഡ്ജറ്റില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കില്ലെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments