Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളം വളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി

കേരളം വളര്‍ച്ചയുടെ പാതയിലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റവതരണമാണ് സഭയില്‍ പുരോഗമിക്കുന്നത്. അതിജീവനത്തിന്‍റെയും വീണ്ടെടുപ്പിന്‍റെയും പ്രതീക്ഷകൾ യാഥാർഥ്യമായ വർഷമാണിതെന്ന് ബാലഗോപാല്‍ പറഞ്ഞു.

നോട്ട് നിരോധനം അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞു. കാർഷിക വ്യവസായ മേഖലയിലെ വളർച്ച സമീപ കാലത്ത് ഇതാദ്യമാണ്. കാര്‍ഷിക മേഖലയില്‍ 6.7 ശതമാനം വളര്‍ച്ചയുണ്ടായി. ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയെ പുനരുപ്പിച്ച് ഉത്പാദനവും അതുവഴി വരുമാനവും വർദ്ധിപ്പിക്കുക എന്നതാണ് ഇടത് സർക്കാരിന്‍റെ നയം. തനത് വരുമാനവും കൂടി. വ്യവസായ മേഖലയിൽ ഉൽപന്ന നിർമാണ മേഖലയിൽ വളർച്ച ഉണ്ടായി. തനത് വരുമാനം 68,803.5 കോടിയായി.

കേരളത്തെ ഇകഴ്ത്തിക്കാട്ടുന്നതിൽ സംഘടിതമായ ചില ശ്രമങ്ങൾ നടക്കുന്നു. കേരള വികസന മാതൃകയെ ഇകഴ്ത്താൻ ശ്രമം. കേരള വികസന മാതൃക എല്‍.ഡി.എഫിന്‍റെ മാത്രം നേട്ടമാണെന്ന് അവകാശപ്പെടുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തെ ഒരു പ്രതീക്ഷയുമില്ലാത്ത നാടായി ചിത്രീകരിക്കാൻ ശ്രമമുണ്ട്. നേട്ടങ്ങളെ ഇടതു സർക്കാരിന്‍റെ നേട്ടം മാത്രമായി തങ്ങൾ പറയാറില്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments