മുംബൈ: അദാനി എന്റെർപ്രൈസസ് എഫ് പി ഒ ലക്ഷ്യം കണ്ടു. മുഴുവൻ ഓഹരികളും വിറ്റുപോയി. 20000 കോടി രൂപയാണ് തുടർ ഓഹരി വിൽപനയിലൂടെ അദാനി എന്റർപ്രൈസസ് സമാഹരിച്ചത്. അതിനിടെ ഓഹരി വിപണിയിൽ ഹിന്റൻബെർഗ് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നുണ്ടായ തിരിച്ചടികളിൽ നിന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ തിരിച്ച് കയറുന്നതിന്റെ സൂചനകളും ഇന്ന് പുറത്ത് വന്നു.
ഗൗതം അദാനിയുടെ പത്തിൽ അഞ്ച് കമ്പനികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അദാനി അതേസമയം ബ്ലൂംബർഗിന്‍റെ അഗോള അതിസമ്പന്നരുടെ പട്ടികയിൽ അദാനി ആദ്യ പത്തിൽ നിന്ന് പുറത്തായി. കനത്ത പ്രതിസന്ധി തുടരവേ ഇന്ന് വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പ് ഏറെ പ്രതീക്ഷയോടെയാണ് മുന്നേറിയത്. ഓഹരികൾ തകർന്നടിഞ്ഞ മൂന്ന് ദിവസത്തിനപ്പുറം ഇന്നലെ വരെ വൻ തകർച്ച നേരിട്ട അദാനി ട്രാൻസ്മിഷൻ കൂടി ഇന്ന് ലാഭത്തിൽ മുന്നോട്ട് പോവുകയാണ്.
അബുദാബി ഇന്‍റെർണാഷണൽ ഹോൾഡിംഗ്സ് കമ്പനി 3200 കോടിയോളം രൂപ അദാനി എന്‍റെർപ്രൈസസിൽ നിക്ഷേപിക്കുമെന്ന് ഇന്ന് നടത്തിയ പ്രഖ്യാപനം നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം കൂട്ടിയെന്നാണ് ഇന്നത്തെ ഓഹരി വിപണിയിലെ സൂചനകളിൽ നിന്ന് വ്യക്തമാകുന്നത്. ഓഹരി വിപണിയിലെ തുടർ തിരിച്ചടി അദാനിയുടെ ആസ്തിയിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ബ്ലൂം ബെർഗ് ബില്യണേഴ്സ് ഇന്‍റെക്സിൽ അദാനി ഗ്രൂപ്പ് 11ാം സ്ഥാനത്താണ് ഇപ്പോൾ അദാനിയുടെ സ്ഥാനം. ഓഹരി മൂല്യം കുറഞ്ഞതിനാൽ ഏതാണ്ട് 40 ശതമാനത്തോളം ഇടിവാണ് അദാനിയുടെ സമ്പത്തിൽ ഉണ്ടായത്.