തിരുവനന്തപുരം : എം ജി മുൻ പ്രോ വി സിയും കണ്ണൂർ സർവ്വകലാശാല നിയമ പഠന വിഭാഗം മേധാവിയുമായ ഡോ ഷീന ഷുക്കൂറിന്റ ഗവേഷണ പ്രബന്ധത്തിനെതിരെ പരാതി. പ്രബന്ധം കോപ്പി അടിയാണെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ചാൻസ്ലർക്ക് പരാതി നല്കിയത്.
ഷീനയെ കണ്ണൂർ സർവ്വകലാശാല നിയമ പഠന മേധാവി സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചു. കെ ശ്രീധര വാര്യരുടെ മരുമക്കത്തായം എന്ന പുസ്തകത്തിലെ ഭാഗങ്ങൾ കോപ്പി അടിച്ചുവെന്നാണ് പരാതി.
കേരളത്തിലെയും ലക്ഷ ദ്വീപിലെയും മുസ്ലിം കുടുംബ നിയമത്തിന്റെ സാധുതയും പ്രയോഗവും എന്ന വിഷയത്തിൽ 2009 ൽ തമിഴ് നാട് അംബേദ്കർ സർവ്വകലാശാലയിൽ നിന്നാണ് ഷീന ഷുകൂർ പി എച്ച് ഡി നേടിയത്.