Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎൽഡിഎഫ് ഭരണ സമിതിക്കെതിരെ കലഞ്ഞൂരിൽ കോൺഗ്രസ് -ബിജെപി അംഗങ്ങളുടെ സംയുക്ത സമരം

എൽഡിഎഫ് ഭരണ സമിതിക്കെതിരെ കലഞ്ഞൂരിൽ കോൺഗ്രസ് -ബിജെപി അംഗങ്ങളുടെ സംയുക്ത സമരം

കോന്നി: കലഞ്ഞൂർ പഞ്ചായത്തിൽ ഫണ്ട്‌ അനുവദിച്ചതിലെ വിവേചനത്തിനെതിരെ കോൺഗ്രസ് -ബിജെപി അംഗങ്ങളുടെ സംയുക്ത സമരം.ഭരണസമിതി യോഗത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മെമ്പർമാർ എന്ന് രാഷ്ട്രീയം പറഞ്ഞ് ഫണ്ട് അനുവദിക്കുന്നു എന്ന പ്രസ്താവന നടത്തിയ പഞ്ചായത്ത് പ്രസിഡന്റ്‌ സത്യപ്രതിജ്ഞ ലഘനം നടത്തി എന്ന ആരോപണവും ശക്തമാണ്.

പ്രതിപക്ഷ ജനപ്രതിനിധികൾ സംയുക്തമായി പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ ധർണ നടത്തിയ ധർണ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും നൂറുകണക്കിന് ജനങ്ങൾ രാഷ്ട്രീയ ഭേതമന്യേ ധർണ്ണയിൽ പങ്കെടുത്തു. ജനപ്രതിനിധികളായ എസ്.പി സജൻ, പി.എസ്.അരുൺ, സോമൻ മാടപ്പാറ, രമ സുരേഷ്, ആശ സജി, പ്രസന്ന ടീച്ചർ, മേഴ്‌സി ജോബി, മനു, ബിന്ദു റെജി എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ സമരങ്ങൾ സംഘടിപിക്കും എന്നും നിയമ നടപടികൾ സ്വീകരിക്കും എന്നും യോഗത്തിൽ ജനപ്രതിനിധികൾ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments