Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മലേഷ്യയിലെ പ്രവാസി സംഘടനകളുമായി ചർച്ച നടത്തി

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മലേഷ്യയിലെ പ്രവാസി സംഘടനകളുമായി ചർച്ച നടത്തി

ക്വലാലംപൂർ : ‘പ്രവാസി ഭാരതീയ ഉത്സവിന്റെ’ ഭാഗമായി ജൂൺ ഒന്നിന് മലേഷ്യയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരൻ മലേഷ്യയിലെ വിവിധ പ്രവാസി സംഘടനാ നേതാക്കളുമായി ചർച്ച നടത്തി. മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ അധ്യക്ഷതയിൽ ക്വലാലംപൂർ ഷാൻഗ്രി-ലാ ഹോട്ടലിലെ സറവാക്ക് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പ്രവാസി സംഘടനാ നേതാക്കളും മറ്റ് ബിസിനസ് പ്രതിനിധികളുമടക്കം പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരുന്നു പ്രവേശനം.

പരിപാടിയുടെ ഭാഗമായി പ്രത്യേകം കലാസന്ധ്യയും അരങ്ങേറി. നിലവിൽ മലേഷ്യയിലെ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിന് മലയാളി സംഘടനാ പ്രതിനിധികൾ മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി. ദ്വിദിന സന്ദർശനത്തോടനുബന്ധിച്ച് ഇന്ത്യ-മലേഷ്യ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിന്റെ ഭാഗമായി മലേഷ്യൻ വിദേശകാര്യ ഉപമന്ത്രി ദാതുക് മുഹമ്മദ് ബിൻ അലമിനുമായും ആസിയാൻ ഇന്ത്യ ബിസിനസ് പ്രതിനിധികളുമായും പ്രത്യേകം കൂടിക്കാഴ്ചയും കഴിഞ്ഞാണ് മന്ത്രി മടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments