Thursday, May 2, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു, നഗ്ന വിഡിയോ പകർത്തി; കാനഡയിൽ ഇന്ത്യൻ വംശജനായ അച്ഛനും മകനും പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു, നഗ്ന വിഡിയോ പകർത്തി; കാനഡയിൽ ഇന്ത്യൻ വംശജനായ അച്ഛനും മകനും പിടിയിൽ

ടൊറന്റോ (കാന‍‍ഡ): പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ അച്ഛനും മകനും കാനഡയിൽ പിടിയിലായി. ഗുർപ്രതാപ് സിംഗ് വാലിയ (56), മകൻ സുമ്രിത് വാലിയ (24) എന്നിവരെ കുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തെന്ന് കാനഡ കാൽഗറി പൊലീസ് അറിയിച്ചു.

13 കാരിയായ പെൺകുട്ടിയുടെ തിരോധനം അന്വേഷിച്ച പൊലീസ് സംഘമാണ് പീഡനകഥ വെളിച്ചത്ത് കൊണ്ടുവന്നത്. ‘‘താൻ സുമ്രിതുമായി പ്രണയത്തിലാണ്. മദ്യവും ലഹരിമരുന്ന് ഇയാൾ തനിക്ക് ലൈംഗികബന്ധത്തിനു പകരമായി തരാറുണ്ട്.’’ – പെൺകുട്ടി പൊലീസിന് മൊഴി നൽകി. കാൽഗറിയിലെ ഹാഡൺ കൺവീനിയൻസ് സ്റ്റോറും സമീപത്തമുള്ള പ്രീമിയർ ലിക്വർ വൈൻ ആൻഡ് സ്പിരിറ്റും ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്.

ഈ സ്ഥാപനങ്ങളിൽ വച്ചാണ് കുറ്റകൃത്യങ്ങൾ നടന്നത്. ഈ സ്ഥാപനങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടികളുടെ നഗ്ന വിഡിയോകളും ലഹരി മരുന്നും പിടിച്ചെടുത്തു.പ്രതികളുടെ വീട്ടിൽ നടത്തിയ തിരിച്ചലിൽ 975 ഗ്രാം കൊക്കൈനും ഏഴ് തോക്കുകളും പിടികൂടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments