തിരുവനന്തപുരം: ലോകമെമ്പാടുമുള്ള 36 പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ NRI Council of India യുടെ ഉന്നത പുരസ്കാരത്തിനു കോഴഞ്ചേരി സ്വദേശിയും പ്രവാസി ആക്റ്റിവിസ്റ്റുമായ ജോസ് കോലത്ത് അർഹനായി. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മുൻ രാജ്യസഭാ ഉപാധ്യക്ഷനിൽ നിന്ന് NRI Excellence Achievements അവാർഡ് അദ്ദേഹം ഏറ്റുവാങ്ങി. മുൻ ഗോവാ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള, ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ, മുൻ എം. പി പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ അനുഗ്രഹാശം സകളോടെ നടന്ന ചടങ്ങിൽ ഡോ. എസ്. അഹമ്മദ്, കടക്കൽ രമേശ്, ശശി ആർ. നായർ ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ചടങ്ങിൽ
വിവിധ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിച്ചു.

35 വർഷത്തേ സുദീർഘമായ പ്രവാസ ജീവിതത്തിൽ താൻ നേരിട്ട് കണ്ടറിഞ്ഞ
പ്രവാസികളുടെ കഷ്ടപ്പാടുകൾ നോർക്ക വഴിയും എൻ. ആർ. ഐ. കമ്മിഷൻ മുഖേനയും മുഖ്യമന്ത്രിയെ നേരിട്ട് സന്ദർശിച്ചും, കേന്ദ്ര മന്ത്രാലയങ്ങളിൽ കത്തുമുഖേനയും അവതരിപ്പിട്ടുള്ള ജോസ് കോലത്തിന്റെ ശബ്ദം ലോക കേരള സഭയിലും ശക്തമായി മുഴങ്ങിയിട്ടുണ്ട്.

പരിമിതമായ തന്റെ സ്വന്തം സാമ്പാദ്യത്തിൽ നിന്ന്, സാധുക്കൾക്കുള്ള ഭവനനിർമാണം, 12 നിർധന കുടുംബങ്ങൾക്കുള്ള വിവാഹ ധന സഹായം തുടങ്ങി നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കോലത്തിന്റെ വിവിധ രംഗങ്ങളിലുള്ള സമഗ്ര സംഭാവനകളെ മാനിച്ച് 2023 ൽ അമേരിക്കയിൽ വച്ചു നടന്ന ചടങ്ങിൽ Global Indian “Good Samaritan Award”, 2018 ൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വച്ചു നടന്ന ചടങ്ങിൽ മുൻ ആഭ്യന്തര മന്ത്രിയിൽ നിന്ന് Best Humanitarian Award ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിനെതിരെ അധികാരികളുടെ ശ്രദ്ധയാ കർഷിക്കാൻ വേൾഡ് മലയാളി കൌൺസിൽ ഈയിടെ സംഘടിപ്പിച്ച 14 കിലോമീറ്റർ ദൂരം കാൽനട യാത്രയിൽ പങ്കെടുത്ത ജോസ് കോലത്ത്, പരിസ്ഥിതിയെയും പൈതൃകത്തെയും സംരക്ഷിക്കാനുള്ള സന്ദേശവുമായി പരിസ്ഥിതി പ്രവർത്തകൻ കൂടിയായ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനോടും ടീമിനോടുമൊ പ്പം 8 കിലോമീറ്റർ പൈതൃക നടത്തത്തിൽ ഈ വർഷം പങ്കെടുത്ത വ്യക്തി കൂടിയാണ് വാക്കല്ല പ്രവർത്തിയാണ് വലുത് എന്ന് വിശ്വസിക്കുന്ന ജോസ് കോലത്ത്.
കൂടാതെ, മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലും ഉത്സുകനാണ്.
ലോക പ്രശസ്ത മായ മാരാമൺ ക്രിസ്തീയ കൺവെൻഷൻ കമ്മിറ്റിയിൽ വോളന്റീർ ആയ കോലത്ത്, തൊട്ടടുത്ത് നടക്കുന്ന ചെറുകോൽപ്പുഴ ഹിന്ദു മത കൺവെൻഷനിലും സജീവസാന്നിധ്യമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനിൽ പങ്കെടുത്ത ആദരണീയനായ ആർ. എസ്. എസ്. സർസംഘ ചാലക് ഡോ. മോഹൻ ഭഗവത് ഇരുന്ന വേദിയുടെ തൊട്ടടുത്ത വേദിയിൽ ഇരിക്കാൻ സംഘാടകർ ജോസ് കോലത്തിനു അവസരം കൊടുത്തത് മതത്തിന് അതീതമായി ജോസ് കോലത്ത് പരത്തുന്ന മനുഷ്യ സ്നേഹത്തിനു കിട്ടിയ വലിയ അംഗീകാരമായിരുന്നുവെന്നു പറയാം. മതസൗ ഹാർദം വളർത്തുവാൻ പത്മഭൂഷൻ ക്രി സോസ്റ്റം മാർത്തോമാ വല്ല്യ മെത്രാപോലീത്ത സ്ഥാപിച്ച National Council for Communal Harmony യുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുള്ള ജോസ് കോലത്ത് ലോകമെമ്പാടും ശാഖകളുള്ള ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ ആണ്.

ഖത്തർ പെട്രോളിയം കമ്പനിയിൽ സീനിയർ ഉദ്യോഗസ്ഥനായിരുന്നു. മാർത്തോമാ സഭയിലെ പ്രഗത്ഭരായ 16 വൈദികർക്കും അനേകം സുവിശേഷകർക്കും ജന്മം നൽകിയ കോഴഞ്ചേരി കോലത്തു കുടുംബാംഗവും പരേതനായ കോലത്ത് മോൻ, ലില്ലി എന്നിവരുടെ മകനുമാണ്. പ്രശസ്ത സുവിശേഷകൻ കോലത്ത് കൊച്ചുണ്ണൂണ്ണി ഉപദേശിയുടെ യുടെ കൊച്ചുമകനുമാണ്. ഭാര്യ: ജെബി പൂവപ്പള്ളിൽ, മക്കൾ ജെറിൻ ജ്യൂവൽ, ജീവൻ കോലത്ത്.



