തൃശൂർ: സാംസ്കാരിക സംഘടനയായ ശ്രേഷ്ഠ സാഹിതി ജില്ലാ കമ്മിറ്റി, സംഘടനയുടെ സജീവ പ്രവർത്തകനായ ഡെപ്യൂട്ടി മേയർ എ. പ്രസാദിന് സ്വീകരണം നൽകി.

ജില്ലാ ചെയർമാൻ എൻ. പി. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്ര മോഹൻ ഉപഹാരം നൽകി. ജോസഫ് ചാലിശ്ശേരി, എം.കെ. അബ്ദുൾ സലാം, എൻ.ആർ.സതീശൻ, സി.കെ. വിനോദ്, എ. സേതുമാധവൻ, കെ. എൻ. നാരായണൻ എന്നിവർ പ്രസംഗിച്ചു.




