ഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മദ്യനയ അഴിമതി കേസിൽ കസ്റ്റഡിയിൽ അയച്ച പ്രത്യേക കോടതി നടപടിയെ ചോദ്യം ചെയ്താണ് കെജ്‌രിവാൾ ഹരജി സമർപ്പിച്ചിരിക്കുന്നത്. അതെ സമയം സുപ്രീംകോടതി ജാമ്യം നൽകിയ ആം ആദ്മി എംപി സഞ്ജയ് സിങ് ഇന്ന് ജയിൽ മോചിതനാകും
സഞ്ജയ് സിങിന് ജാമ്യം നൽകി കൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം അരവിന്ദ് കെജ്‌രിവാളിന് ഏറെ പ്രതീക്ഷ നൽകുന്നു.അഴിമതിയിൽ സഞ്ജയ് സിങിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന രേഖകൾ ഇ ഡിക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല .
പണമുൾപ്പെടെ ഒന്നും സഞ്ജയ് സിങിൽ നിന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടിയിരുന്നു . ഇതേ വാദം തന്നെയാണ് ഹൈക്കോടതിയിൽ കെജ്‌രിവാളും പുറത്തെടുക്കുന്നത്.