Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റണിൽ ശതചണ്ഡി മഹായാഗം ഏപ്രിൽ ആറിനും ഏഴിനും

ഹൂസ്റ്റണിൽ ശതചണ്ഡി മഹായാഗം ഏപ്രിൽ ആറിനും ഏഴിനും

ഹൂസ്റ്റൺ :ശ്രീരാമദാസ് മിഷന്റെ ആശ്രമത്തിൽ ഏപ്രിൽ ആറിനും എഴിനും ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശതചണ്ഡി മഹായാഗത്തിന്റെ വിളംബരം നടത്തി.  ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, ഡോ. ശ്രീനാഥ് കാരയാട്ട്, ജയപ്രകാശ് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഈ മഹായാഗത്തോടനുബന്ധിച്ചു മറ്റു പൂജകളും നടത്തപ്പെടുന്നു.  

ഏപ്രില്‍ ആറ് ശനി രാവിലെ ഒൻപതിന് മഹാലക്ഷ്മി യാഗത്തോടുകൂടി ആരംഭിച്ച് രണ്ട് മണിക്ക് ചണ്ഡികാ പാരായണം, ആറു മണിക്ക് ബലിപൂജ എന്നിവയും ഏപ്രില്‍ ഏഴ് ഞായർ രാവിലെ ഒൻപതിന് ചണ്ഡികാ ഹോമം,  രണ്ട് മണിക്ക് കന്യകപൂജ, 2.30-ന് വടുക പൂജ, മൂന്നു മണിക്ക് സുവാസിനി പൂജ എന്നിവയോടുകൂടി മഹായാഗത്തിന് സമാപ്തി കുറിക്കും. ഇതിൽ ഭാഗഭാക്കാകുവാൻ എല്ലാ വിശ്വാസികളെയും ഹൂസ്റ്റണിലെ യാഗശാലയിലേക്കു സ്വാഗതം ചെയ്യുന്നു എന്ന് നിർവാഹക സമിതി അംഗങ്ങൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments