കാട്ടാന ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രിയും വനം മന്ത്രിയും വയനാട് സന്ദർശിക്കുന്നില്ലെന്ന പരാതിക്കിടെ മരിച്ചവരുടെ ബന്ധുക്കളെ കാണാൻ നേരിട്ടെത്തി കെ.കെ.ശൈലജ. പടമലയിലെ അജീഷിന്‍റെയും പാക്കത്തെ പോളിന്‍റെയും വീടുകളിലെത്തിയാണ് ബന്ധുക്കളെ ആശ്വാസിപ്പിച്ചത്. വയനാട്ടിലേക്ക് പോകാതെയും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വനം മന്ത്രി എ.കെ.ശശീന്ദ്രൻ്റെ പ്രതികരണത്തിനിടെയാണ് കെ.കെ.ശൈലജയുടെ സന്ദർശനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നുരാത്രി വയനാട്ടിൽ എത്തും
ഇന്നലെ പുൽപള്ളിയിൽ പോളിൻ്റെ മൃതദേഹം വച്ച് കൊണ്ട് പ്രതിഷേധിച്ച നാട്ടുകാർ ചോദിച്ചത് എവിടെ മുഖ്യമന്ത്രിയും വനം മന്ത്രിയുമെന്നാണ്. കാട്ടാന ആക്രമണത്തിൽ രണ്ടു മരണങ്ങൾ ഉണ്ടായിട്ടും വനം മന്ത്രി പോലും വയനാട്ടിൽ വരാത്തത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുന്നതിന് പിന്നാലെയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെയും അജീഷിൻ്റെയും വീടുകൾ എത്തി കെ കെ ശൈലജ ബന്ധുക്കളെ ആശ്വസിപ്പിച്ചത്. വയനാട് മെഡിക്കൽ കോളജിനെപ്പറ്റിയുള്ള പരാതിയായിരുന്നു പോളിൻ്റെ മകൾ സോനയ്ക്ക് പറയാനുണ്ടായിരുന്നത്
വീട്ടിലെത്തിയ ശൈലജയോട് വൈകാരിമായിട്ടായിരുന്നു അജീഷിൻ്റെ പിതാവ് ജോസഫിൻ്റെ പ്രതികരണം. അജീഷിനെയും പോളിനെയും ആക്രമിച്ച ആനകളെ വെടിവച്ച് കൊല്ലണമെന്നും ഇനി ഇതുപോലെ ഉണ്ടായാൽ ഞങ്ങൾ ഇറങ്ങുമെന്നും ജോസഫ് പറഞ്ഞു. നിയമപരമായ പരിമിധി ഉണ്ടെന്നായിരുന്നു കെ കെ ശൈലജയുടെ മറുപടി. വിമർശനം ഉയരുമ്പോഴും വയനാട് സന്ദർശിക്കാത്തതിൽ വനം മന്ത്രി എ.കെ ശശീന്ദ്രന് വിശദീകരണമുണ്ട് സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്കെതിരെ രോശമുയരുന്ന സമയത്താണ് ഗവർണറുടെ വയനാട് സന്ദർശനമെന്നതും ശ്രദ്ധയും. നാളെ അജീഷിൻ്റെയും പോളിൻ്റെയും വീട് സന്ദർശിക്കുന്ന ഗവർണർ മാനന്തവാടി ബിഷപ്പിനെയും കാണും.