Monday, May 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാരാമൺ കൺവെൻഷൻ സമാപിച്ചു

മാരാമൺ കൺവെൻഷൻ സമാപിച്ചു

പത്തനംതിട്ട: 129-മത് മാരാമൺ കൺവെൻഷന് ആഘോഷ പൂർവ്വമായ സമാപനം. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകി. സമാപന പ്രാർത്ഥനയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. 

തീർത്ഥാടകർക്ക് ഒരാഴ്ചത്തെ ആത്മീയ അനുഭവം സമ്മാനിച്ച 129 -മത് മാരാമൺ കൺവെൻഷന് പമ്പാ മണപ്പുറത്ത് സമാപനമായി. രാവിലെ പരസ്യ കുർബാനയോടെയാണ് സമാപന ദിവസത്തെ പരിപാടികൾ ആരംഭിച്ചത്. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകി. കൺവെൻഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ വിശ്വാസികൾ വിവിധ മേഖലകളിൽ രൂപാന്തരപ്പെടണമെന്ന് സമാപന സന്ദേശത്തിൽ മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത വീണ്ടും ഒത്തുചേരും എന്ന പ്രതീക്ഷ നൽകി കൊണ്ടാണ് ഇത്തവണത്തെയും കൺവെൻഷൻ സമാപിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments