മനില: സെൻട്രൽ ഫിലിപ്പിൻസിലെ മാസ്ബേറ്റ് മേഖലയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. മാസ്‌ബെറ്റിലെ യൂസൺ മുനിസിപ്പാലിറ്റിയിലെ ഗ്രാമമായ മിയാഗയിൽ നിന്ന് 11 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പുലർച്ച 2 മണിയോടേയാണ് ശക്തമായതും ആഴം കുറഞ്ഞതുമായ ഭൂചലനം രേഖപ്പെടുത്തിയത് എന്നും യുഎസ് ജിയോളജിക്കൽ സർവ്വേ.
തുടർച്ചയായ ചലനങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് മാസ്‌ബേറ്റ് വിദ്യാഭ്യാസ വകുപ്പ് ക്ലാസുകൾ നിർത്തിവെച്ചു. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ചില താമസക്കാർ വീടുകളിൽ നിന്ന് പാലായനം ചെയ്തെന്ന് യൂസൺ പോലീസ് മേധാവി ക്യാപ്റ്റൻ റെഡൻ ടോലെഡോ പറഞ്ഞു. കൂടാതെ വടക്കൻ ഫിലിപ്പീൻസിൽ ഒക്ടോബർ മാസത്തിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. അതിൽ നിരവധി പേർക്ക് പരിക്കും കെട്ടിടങ്ങൾക്കും കേടുപാടുകളും സംഭവിച്ചിരുന്നു