Sunday, December 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഗ്രീൻ വീസ: വിദേശികൾക്ക് യുഎഇയിലേക്ക് 60 ദിവസത്തെ എൻട്രി പെർമിറ്റ്

ഗ്രീൻ വീസ: വിദേശികൾക്ക് യുഎഇയിലേക്ക് 60 ദിവസത്തെ എൻട്രി പെർമിറ്റ്

അബുദാബി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദേശികൾക്ക് യുഎഇയിലെത്തി ഗ്രീൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 60 ദിവസത്തെ എൻട്രി പെർമിറ്റ് നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.

വിദഗ്ധ തൊഴിലാളികൾ, ഫ്രീലാൻസർ/സ്വയം സംരംഭകർ, നിക്ഷേപകർ/ബിസിനസ് പാർട്ണർമാർ തുടങ്ങി 3 വിഭാഗക്കാർക്കാണ് ഗ്രീൻ വീസ വാഗ്ദാനം ചെയ്യുന്നത്. ജിഡിആർഎഫ്എയുടെ വെബ്സൈറ്റിലോ ആമർ സെന്ററുകൾ വഴിയോ അപേക്ഷിക്കാം. 60 ദിവസത്തെ വീസയ്ക്ക് 335.75 ദിർഹമാണ് ഫീസ്. അപേക്ഷകൻ യുഎഇയിലുണ്ടെങ്കിൽ ഇൻസൈഡ് കൺട്രി സേവനത്തിനു 650 ദിർഹം അധികം നൽകണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments