Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതീർത്ഥാടനം; ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഫ്ലാഗ്ഓഫ് ചെയ്യും

തീർത്ഥാടനം; ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഫ്ലാഗ്ഓഫ് ചെയ്യും

മെൽബൺ: മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടു അനുബന്ധിച്ച് തീർഥാടനം.

ഓസ്ട്രേലിയയിലെ ഏക വിശുദ്ധയായ സെന്റ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക് ഏപ്രിൽ മാസം 18,19,20 തിയതികളിലായാണു തീർഥാടനവും സിഡ്‌നി സിറ്റി ടൂറും. മെൽബൺ സിറോ മലബാർ രൂപതയുടെ പ്രഥമ ബിഷപ്പ് അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവ് മെൽബണിലെ ക്രെഹിബേണിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും.

പതിനെട്ടിനു രാവിലെ മെൽബണിൽ നിന്നും രണ്ട് ബസുകളിലായാണു യാത്ര ആരംഭിക്കുന്നത്. 19-ാം തിയതി രാവിലെ വിശുദ്ധ മേരി മക്കിലപ്പിന്റെ  കബറിടം സന്ദർശിച്ചു കുർബാനയർപ്പിക്കും. തുടർന്നു സിഡ്നിയുടെ വശ്യതയാർന്ന നഗരക്കാഴ്ചകൾ ആസ്വദിക്കാൻ സിഡ്നി സിറ്റി ടൂർ ഉണ്ടായിരിക്കും. ഓസ്ട്രേലിയയിലെ പ്രസിദ്ധമായ മെർക്യൂർ 4 സ്റ്റാർ ഹോട്ടലിലാണു താമസസൗകര്യം ഒരുക്കിയിക്കുന്നത്. 

ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ എന്നിവരുടെയും ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, ലാൻസ്മോൻ വരിക്കശ്ശേരിൽ എന്നിവർ കോഓർഡിനേറ്റർമാരായ കമ്മിറ്റിയുടെയും  നേതൃത്വത്തിൽ യാത്രയ്ക്കാവശ്യമായ വിപുലമായ ഒരുക്കങ്ങൾ നടത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments