Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമണ്ണാർക്കാട് മേക്കളപ്പാറയിൽ കോഴിക്കൂട്ടിൽ കുടുങ്ങി പുലി

മണ്ണാർക്കാട് മേക്കളപ്പാറയിൽ കോഴിക്കൂട്ടിൽ കുടുങ്ങി പുലി

പാലക്കാട് : മണ്ണാർക്കാട് മേക്കളപ്പാറയിൽ കോഴിക്കൂട്ടിൽ കുടുങ്ങി പുലി. കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചതിനിടെ കുടുങ്ങുകയായിരുന്നു. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയിൽ പുലിയുടെ കാൽ കുടുങ്ങി. മണ്ണാർക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലിയെ വലയിൽ കുരുങ്ങിയ നിലയിൽ ഇന്ന് പുലർച്ചെ കണ്ടെത്തിയത്. ശബ്ദം കേട്ട് എത്തിയ ഫിലിപ്പ് പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക്.

വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനാണ് അധികൃതരുടെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments