THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പൊതു ഇടങ്ങളിൽ ഡബിൾ മാസ്കിംഗ് പ്രധാനമെന്ന് മുഖ്യമന്ത്രി

പൊതു ഇടങ്ങളിൽ ഡബിൾ മാസ്കിംഗ് പ്രധാനമെന്ന് മുഖ്യമന്ത്രി

പൊതു ഇടങ്ങളിൽ ഡബിൾ മാസ്കിംഗ് പ്രധാനമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടിയ ഇടങ്ങളിലെല്ലാം മാസ്ക് ധാരണം വലിയ പങ്കുവഹിച്ചിരുന്നു. അതുകൊണ്ട് തന്നെ പൊതു സ്ഥലത്ത് ഡബിൾ മാസ്കിംഗ് ഉറപ്പാക്കുകയാണ് വേണ്ടതെന്ന് വീണ്ടും പറയുന്നു. ഡബിൾ മാസ്കിംഗ് എന്നാൽ ഒരു സർജിക്കൽ മാസ്ക് ഉപയോഗിക്കുകയും അതിനു മുകളിൽ തുണി മാസ്ക് ധരിക്കുകയുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇങ്ങനെ മാസ്ക് ധരിക്കുകയും കൈകൾ ഇടക്കിടെ കഴുകുകയും ചെയ്താൽ രോഗവ്യാപനം ഒരു വലിയ അളവു വരെ തടയാനാവും. മാസ്ക് ധാരണത്തിൻ്റെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കാൻ വ്യക്തികളും സംഘടനകളും മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. സിനിമാ, സാംസ്കാരിക പ്രവർത്തകരും, മത മേലധ്യക്ഷൻമാരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെയുള്ളവർ മാസ്ക് ധാരണത്തിനായി ബോധവൽക്കരണം നടത്താൻ മുന്നോട്ടുവരണം. അത്തരത്തിലുള്ള ഇടപെടൽ ബംഗ്ലാദേശിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments