Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊടിയിലും പേരിലും മതം ഉപയോഗിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി ഭരണഘടന ബെഞ്ചിന് വിട്ടേക്കും

കൊടിയിലും പേരിലും മതം ഉപയോഗിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി ഭരണഘടന ബെഞ്ചിന് വിട്ടേക്കും

ദില്ലി:കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി .ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യം പരിശോധിക്കാമെന്ന്  സുപ്രീം കോടതി. ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്ന പറഞ്ഞു.മുസ്സീം പേരുള്ള പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുകയാണെന്ന് ദുഷ്യന്ത് ദവേ വാദിച്ചു.ഹിന്ദു പേരുകളുള്ള പാർട്ടികളെ  ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.ഹർജിക്കാരൻ വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിലായ വ്യക്തിയെന്ന് കെ.കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.ഹർജി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും കെ.കെ വേണുഗോപാൽ പറഞ്ഞു.ഹർജിക്കാരനായി ഹാജരായത് ബി ജെ പി വക്താവും അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയയാണ് .ഹർജികൾ ഫെബ്രുവരി 20 ലേക്ക് മാറ്റി .ഹർജിക്കെതിരെ ലീഗ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിക്കെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത് മുസ്ലീം ലീഗ്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്നും പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഏഴ് പതിറ്റാണ്ടുകൾക്കിടയിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്ന് നിരവധി പേരെ തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിച്ചിട്ടുണ്ട്. ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും  മതഭ്രാന്തനായ ഇദ്ദേഹം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്ന വ്യക്തിയാണെന്നും ലീഗ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments