തിരുവനന്തപുരം: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെ പ്രതികരിച്ച് അനിൽ കെ ആന്റണി. ബിജെപിയിൽ ചേരാൻ തനിക്ക് ഒരു ഉദ്ദേശവുമില്ലെന്നും നല്ല മനുഷ്യർ പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരികയും പരിഷ്കരണങ്ങൾ നടപ്പിലാക്കുകയും ചെയ്താൽ താൻ കോൺഗ്രസിലേക്ക് മടങ്ങിവരുമെന്നും അനിൽ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍, നേതൃത്വം ഒരു കുടുംബത്തിന്റെയും അവരുടെ കാര്യസ്ഥക്കാരുടെയും ചുറ്റും കിടന്ന് കറങ്ങുന്നത് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടി ഇല്ലാതാവും. ഞാന്‍ വിശ്വസിക്കാത്ത ഒരു സംവിധാനത്തോടൊപ്പം നില്‍ക്കുമോ എന്ന ചോദ്യത്തില്‍ കാര്യമില്ല’, അനില്‍ പറഞ്ഞു.
അതേ സമയം അനിലിന് ബിജെപിയില്‍ ചേരുക എന്ന ഒറ്റ അജണ്ടയേ ഉള്ളൂയെന്നാണ് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശിന്റെ പ്രതികരണം. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് ജയ്‌റാം രമേശിന്റെ പ്രതികരണം. അവിവേകിയായ അനില്‍ വായാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
2024ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകുട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ രണ്ട് ദിവസം മുന്‍പ് കുറിച്ചിരുന്നു. ശേഷം ബിജെപി നേതാവ് സ്മൃതി ഇറാനിയെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അനില്‍ ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ സജീവമായത്.