Wednesday, May 1, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകേരള സമാജം ഓഫ് ന്യൂജേഴ്‌സി ലോക വനിതാദിനാഘോഷം ശ്രദ്ധേയമായി

കേരള സമാജം ഓഫ് ന്യൂജേഴ്‌സി ലോക വനിതാദിനാഘോഷം ശ്രദ്ധേയമായി

ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സി വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്‌സിയിലെ പാറ്റേഴ്സൺ സൈന്റ് ജോർജ് ദേവാലയ ഓഡിറ്റോറിയത്തിൽ ലോകവനിതാ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

ബിന്ധ്യ പ്രസാദ് ആലപിച്ച പ്രാർത്ഥനാഗാനത്തിലൂടെ തുടക്കം കുറിച്ച പൊതുയോഗത്തിൽ കേരള സമാജം ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് ജിയോ ജോസഫ് സന്നിഹിതരായ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ന്യൂയോർക് സ്റ്റേറ്റ് ലെജിസ്ലേറ്റർ ഡോ. ആനി പോൾ ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. കെഎസ്എൻജെ വനിതാ ഫോറം പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട അജു തരിയൻ ലോകവനിതാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ സമകാലീക പ്രസക്തിയേയും പ്രതിപാദിച്ചു സംസാരിച്ചു. കൂടാതെ ഈ പരിപാടിക്ക് ചുക്കാൻ പിടിച്ച മറ്റ് എട്ടു വനിതാ പ്രതിനിധികളെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു.

തങ്ങളുടെ പ്രവർത്തന മണ്ഡലങ്ങളിൽ മികവ് തെളിയിച്ചു അമേരിക്കൻ മലയാളി സമൂഹത്തിനു അഭിമാനമായ വിദ്യ കിഷോർ, ഡോ ആനി ജോർജ് എന്നിവരെ പ്രശംസാ ഫലകം നൽകി ആദരിച്ചു. വനിതാ ഫോറം വൈസ് പ്രസിഡന്റ് ഡാലിയ ചന്ദ്രോത്ത്, കമ്മിറ്റി മെമ്പർ ജോയിസ് ആൽവിൻ എന്നിവർ ഇവരെ സദസിനു പരിചയപ്പെടുത്തി.

ഫോമാ ജോയിന്റ് സെക്രട്ടറി ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ വനിതാ ശാക്തീകരണത്തിന് കെഎസ്എൻജെ നൽകുന്ന പ്രാധാന്യത്തെക്കുറിച്ചു എടുത്തു പറയുകയും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരേയും അനുമോദിക്കുകയും ചെയ്തു.

ഫോമയുടെ മുൻ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമാ ഭാരവാഹികളായ ജോസഫ് ഇടിക്കുള, ജോജോ കോട്ടൂർ, ബോബി സ്റ്റാൻലി, ഷിനു ജോസഫ് എന്നിവരും പരിപാടിയിൽ സജീവ സാന്നിധ്യമായിരുന്നു.

പൊതുയോഗത്തിനു ശേഷം വനിതാ ഫോറം സംഘടിപ്പിച്ച ഡിസൈനർ ബാഗ് ബിൻഗോ ശ്രദ്ധേയമായി. ബിന്ധ്യ പ്രസാദും, ദേവിക നായരും ഒരുമിച്ചു അവതരിപ്പിച്ച നൃത്തവും, ക്ലോസ് ഫ്ലയേർസ് അവതരിപ്പിച്ച മ്യൂസിക്കൽ മേളയും പരിപാടിക്ക് മാറ്റു കൂട്ടി.

ഏഷ്യാനെറ്റ് പ്രതിനിധികളായ ഷിജോ പൗലോസും,അരുൺ കോവാറ്റും ഒരുക്കിയ കെഎസ്എൻജെ ആമുഖ വിഡിയോയും, സോബിൻ ചാക്കോയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫോട്ടോ ബൂത്തും പരിപാടിയുടെ മറ്റ് ആകർഷങ്ങളായി.

ജെംസൺ കുര്യാക്കോസ് എംസിയായി തിളങ്ങിയ പരിപാടിയിൽ കെഎസ്എൻജെ
സെക്രട്ടറി നിതീഷ് തോമസ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി സംസാരിക്കുകയും പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ സെബാസ്റ്റൻ ജോസഫിനും ജോയ് ആലുക്കാസിനും പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments