Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews' നവകേരള സദസ് കൊണ്ട് എന്ത് ഗുണം ? മാസപ്പടി വിവാദം ഇഡി എന്തുകൊണ്ട് അന്വേഷിക്കുന്നില്ല;...

‘ നവകേരള സദസ് കൊണ്ട് എന്ത് ഗുണം ? മാസപ്പടി വിവാദം ഇഡി എന്തുകൊണ്ട് അന്വേഷിക്കുന്നില്ല; സജി ചെറിയാൻ വായ പോയ കോടാലി’ വി ഡി സതീശൻ

കരിങ്കൊടി പ്രതിഷേധക്കാരെ ഡി.വൈ.എഫ്.ഐ-സി.പി.ഐ.എം ക്രിമിനലുകൾ ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാത്തിനും ഉത്തരവാദി മുഖ്യമന്ത്രിയാണ്. ബജറ്റ് ആയിട്ടുപോലും ധനകാര്യ മന്ത്രി തിരുവനന്തപുരത്തില്ല. പരാതി ലഭിക്കുന്നത് സർക്കാരിൻ്റെ ദയനീയമായ സ്ഥിതിയാണ്. ഒരു പരാതിക്കും പരിഹാരം ഉണ്ടാകുന്നില്ല. മുഖ്യമന്ത്രി മറ്റ് മന്ത്രിമാരെ കൊണ്ട് ചീത്ത വിളിപ്പിക്കുന്നു. നവകേരള സദസ് പ്രതിപക്ഷത്തെ ചീത്ത വിളിക്കാനുള്ളതാണോയെന്ന് അദ്ദേഹം ചോദിച്ചു. കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ ദുരൂഹത നീങ്ങിയിട്ടില്ല. പൊലീസ് തോന്നിയ വഴിക്ക് പോകുന്നു. കേരളത്തിലെ മന്ത്രിസഭ വിധേയരുടേതാണ്. ഞങ്ങൾക്ക് പറയാൻ ഉള്ളത് നിയമസഭയിൽ പറയാമെന്ന് വി.ഡി സതീശൻ പറഞ്ഞു. നവകേരള സദസ് കൊണ്ട് എന്ത് ഗുണമാണ് കേരളത്തിന് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ കലോത്സവത്തിന് ഒരു പന്തലിടും എന്നാണ് അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി രാജാവ് ആണെന്നാണ് സ്വയം കരുതുന്നത്. പ്രതിഷേധം പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നടക്കുന്നത് രാജാവിന്റെ എഴുന്നളളത്ത് ആണോയെന്നും വി.ഡി സതീശൻ ചോദിച്ചു. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോൾ ജനങ്ങൾ വെറുക്കും. കേരളത്തിലെ ജനങ്ങൾ പ്രയാസമേറിയ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. മാസപ്പടി വിവാദം അന്വേഷിക്കേണ്ട സംഭവമാണ്. വളരെ കൃത്യമായ കേസാണ്. സർവീസ് കൊടുക്കാതെയാണ് കോടിക്കണക്കിന് രൂപ ട്രാൻസ്ഫർ ചെയ്തത്. കളളപ്പണ ഇടപാട് പരിധിയിൽ വരുന്ന കേസാണിത്. ഇ.ഡി എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. കാരണം അവർ തമ്മിൽ ധാരണയാണെന്നും വി ഡി സതീശൻ ആരോപിച്ചു.

അച്യുതാനന്ദന് എതിരെ കുതിതിരിപ്പു നടത്തിയത് പിണറായി വിജയനാണ്. സജി ചെറിയാൻ വായ പോയ കോടാലി ആണ്. ഉന്നതവിദ്യാഭാസ മന്ത്രി രാജിവച്ചു പുറത്ത് പോകേണ്ട അവസ്ഥയിലാണ്. ഉന്നതവിദ്യാഭാസരംഗം പരിതാപകരമായ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments