പത്തനംതിട്ട: അധ്യാപകനും സാഹിത്യകാരനും പൊതുപ്രവർത്തകനുമായ കോന്നിയൂർ രാധാകൃഷ്ണൻ്റെ സ്മരണാർത്ഥം നൽകുന്ന പ്രഥമ കോന്നിയൂർ രാധാകൃഷ്ണൻ പുരസ്ക്കാരം കൈപ്പട്ടൂർ സെൻ്റ്സ് ജോർജ്ജ് മൗണ്ട് ഹൈസ്ക്കുളിലെ മലയാളം അദ്ധ്യാപകൻ പ്രീത് ജി. ജോർജ്ജിന് .
കോന്നിയൂർ രാധാക്യഷ്ണൻ്റെ ഒന്നാം ചരമവാർഷികമായ ഒക്ടോബർ 11ന് രാവിലെ 11ന് പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദി ഏർപ്പെടുത്തിയതാണ് പുരസ്കാരം.
നോവലിസ്റ്റും കവിയും അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനുമാണ് അവാർഡിന് അർഹനായ പ്രീത് ജി ജോർജ്. പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി ആണ് സ്വദേശം. ഭാര്യ റീന മക്കൾ ആരോൺ, തങ്കം.