Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒഡീഷ ട്രെയിൻ ദുരന്തം:കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും രക്ഷാപ്രവർത്തനത്തിനിറങ്ങാൻ രാഹുൽ ഗാന്ധിയുടെ ആഹ്വാനം

ഒഡീഷ ട്രെയിൻ ദുരന്തം:കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും രക്ഷാപ്രവർത്തനത്തിനിറങ്ങാൻ രാഹുൽ ഗാന്ധിയുടെ ആഹ്വാനം

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദുരന്തം ഏറെ വേദനയുണ്ടാക്കുന്നതാണ്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും രക്ഷാപ്രവർത്തനത്തിനിറങ്ങാനും രാഹുൽ ആഹ്വാനം ചെയ്തു.

ഒഡീഷയിലെ ബാലസോറിൽ കോറമാണ്ഡൽ എക്‌സ്പ്രസ് ഉൾപ്പെട്ട ട്രെയിൻ അപകടത്തിന്റെ ദുരന്ത വാർത്ത ഏറെ വേദനയുണ്ടാക്കുന്നതാണ്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. രക്ഷാപ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകാൻ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും അഭ്യർത്ഥിക്കുന്നു-രാഹുൽ ട്വീറ്റ് ചെയ്തു.

അതേസമയം, അപകടത്തിൽ മരണസംഖ്യ ഉയരുകയാണ്. 233 പേർ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments